കുവൈത്ത് സിറ്റി: മുൻനിര ഹെൽത്ത് കെയർ ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ് ഇൻഷുറൻസ് കവറേജ് വിപുലീകരിച്ചു. ഗ്ലോബ്മെഡ്, വാപ്മെഡ്, നാസ്, സിഗ്ന, അൽ അഹ് ലിയ, നെസ്റ്റ് കെയർ, മെറ്റ് ലൈഫ്, മെഡ്നെറ്റ്, അലയൻസ് കെയർ, സൈക്കോ ഹെൽത്ത്, നാഷനൽ ലൈഫ് ആൻഡ് ജനറൽ ഇൻഷുറൻസ്, എം.എസ്.എച്ച് ഇന്റർനാഷനൽ, പ്രൊട്ടക്ഷൻ തുടങ്ങിയ അംഗീകൃത ഇൻഷുറൻസ് കാർഡുകളുടെ സേവനങ്ങൾ ഇപ്പോൾ മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് അറിയിച്ചു.
കുവൈത്തിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനുള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ നിരന്തരമായ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ വികസനം. ഇൻഷുറൻസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ക്ലെയിം പ്രോസസിങ്ങും കൈകാര്യം ചെയ്യുന്നതിനും അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും മാത്രമായി പുതിയ ഇൻഷുറൻസ് റിസപ്ഷൻ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ശാഖകളുമായി ബന്ധപ്പെടാൻ പ്രത്യേക എൻക്വയറി സൗകര്യങ്ങളും ഒരുക്കിയതായും മെട്രോ മെഡിക്കൽ ഗ്രൂപ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.