കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ് റമദാൻ ഗബ്ഖ വിരുന്ന് സംഘടിപ്പിച്ചു. ഫർവാനിയയിലെ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച വിരുന്നിൽ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്, പത്നി ജോയ്‌സ് സിബി എന്നിവർ സന്നിഹിതനായിരുന്നു.
ഷറഫുദ്ദീൻ റമദാൻ സന്ദേശം നൽകി. 2014ൽ മെട്രോയുടെ തുടക്കം മുതലുള്ള അനുഭവങ്ങളുടെ നേർക്കാഴ്ചയായി വിഡിയോ അവതരിപ്പിച്ചു.
എംബസി ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക നേതാക്കൾ, ബിസിനസുകാർ, മെട്രോയിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരടക്കം 400ൽപരം പേർ പങ്കെടുത്തു. മെട്രോയിലേക്ക് ചികിത്സക്ക് വരുന്ന ഒരാൾക്കുപോലും കൈയിൽ കാശില്ലെന്ന കാരണത്താൽ ചികിത്സ നിഷേധിക്കപ്പെടില്ല എന്നും അർഹത ഉറപ്പായാൽ പേഷ്യന്‍റ് കെയർ ഫണ്ട് ഉപയോഗിച്ച് സൗജന്യ ചികിത്സ നൽകുമെന്നും ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു.
സാമൂഹിക രംഗത്ത് നിറസാന്നിധ്യമായ ബാബുജി ബത്തേരി, ഗിരീഷ് ബെനൻസ് എന്നിവരെ അംബാസഡർ ആദരിച്ചു. സാൽമിയ സൂപ്പർ മെട്രോയിൽ രണ്ട് ഓപറേഷൻ തിയറ്ററുകളും മറ്റു വിപുല സൗകര്യങ്ങളുമുള്ള ഡിപ്പാർട്മെന്‍റ് വൈകാതെ ആരംഭിക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.
ചെറിയ ശസ്ത്രക്രിയകൾക്ക് നാട്ടിൽ പോകേണ്ടുന്ന സാഹചര്യം ഇതോടെ ഒഴിവാകും. ഫഹാഹീലിലും ജഹ്റയിലും വൈകാതെ ശാഖ തുടങ്ങും. മെട്രോ ഫർവാനിയയിൽ ആരംഭിക്കുന്ന സി.ടി സ്കാൻ, സാൽമിയ സൂപ്പർ മെട്രോയിൽ ആരംഭിക്കുന്ന ഓപൺ എം.ആർ.ഐ സ്കാൻ സർവിസുകളുടെ വിളംബരം അംബാസഡർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.