മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷ​ത്തി​ൽ നി​ന്ന്

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സു​മാ​യി ചേ​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ കു​വൈ​ത്തി​ലെ ആ​റ് ശാ​ഖ​ക​ളി​ലും ഷാ​ർ​ജ​യി​ൽ പു​തു​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത ശാ​ഖ​യി​ലും ന​ഴ്സു​മാ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും കേ​ക്കു​ക​ളും ന​ൽ​കി.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​ഴ്‌​സു​മാ​രു​ടെ അ​ർ​പ്പ​ണ​ബോ​ധ​വും ത്യാ​ഗ​വും തി​രി​ച്ച​റി​യാ​നും ആ​ദ​രി​ക്കാ​നും അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നം ഒ​രു അ​വ​സ​ര​മാ​ണെ​ന്ന് മെ​ട്രോ മാ​നേ​ജ്‌​മെ​ന്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മെ​ട്രോ​യു​ടെ ചീ​ഫ് ന​ഴ്സി​ങ് ഓ​ഫി​സ​ർ ജി​ഷ വ​ർ​ഗീ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് സി.​ഇ.​ഒ മു​സ്ത​ഫ ഹം​സ, മെ​ട്രോ മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ൾ, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Metro Medical Group Nurses Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.