കുവൈത്ത് സിറ്റി: സ്വകാര്യ ഹെൽത്ത് കെയർ മേഖലയിലെ പ്രമുഖ സാന്നിധ്യമായ മെട്രോ മെഡിക്കൽ ഗ്രൂപ്, കുവൈത്ത് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
മൂന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിൽ 600ഓളം പേർ പങ്കെടുത്തു. വിദ്യാർഥികളിലെ നേത്രരോഗങ്ങൾ നേരത്തെ പരിഹരിച്ച് അക്കാദമിക് മികവ് മെച്ചപ്പെടുത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് മെട്രോ മാനേജ്മെൻറ് അറിയിച്ചു. കാഴ്ചവൈകല്യമുള്ള വിദ്യാർഥികൾക്ക് മെട്രോ കൂടുതൽ പരിചരണം നൽകും. സ്കൂൾ പ്രിൻസിപ്പൽ സബഹത് ഖാൻ മെഡിക്കൽ ക്യാമ്പിന്റെ ക്രമീകരണങ്ങൾ നിരീക്ഷിച്ചു. കാഴ്ചയിൽ ഭക്ഷണങ്ങൾക്ക് പ്രാധാന്യമുണ്ടെന്നും ആരോഗ്യകരമായ ഭക്ഷണരീതികൾ നിലനിർത്താനും അവർ വിദ്യാർഥികളെ ഉണർത്തി. ആരോഗ്യകരമായ നാളെകൾ സമ്മാനിച്ച് വിദ്യാർഥികളെ ശാക്തീകരിക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും പ്രഗല്ഭരായ നേത്രരോഗ വിദഗ്ധരുടെ സേവനം മെട്രോയിൽ ലഭ്യമാണെന്നും മെട്രോ മാനേജ്മെൻറ് അറിയിച്ചു. വൈകാതെ എല്ലാ ബ്രാഞ്ചുകളിലും കൂടുതൽ നേത്രരോഗ വിദഗ്ധരുടെ സേവനം ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.