കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ് ഫിലിപ്പീൻ എംബസിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൂപ്പർ മെട്രോ സാൽമിയയിൽ സംഘടിപ്പിച്ച ക്യാമ്പിൽ ഫിലിപ്പീൻ എംബസിയിലൂടെ രജിസ്റ്റർ ചെയ്തു നിരവധി പേർ പങ്കെടുത്തു. പ്രശസ്ത ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായി. മെഡിക്കൽ ക്യാമ്പിന് ഫിലിപ്പീൻ എംബസി വൈസ് കൗൺസൽ ആരോൺ എറിക് ലൊസാടോ, ലേബർ അറ്റാഷെ മാന്വൽ ഡിമാനോ, അസിസ്റ്റന്റ് ലേബർ അറ്റാഷെ കാതറിൻ എ ദുലാദുൽ, മെട്രോ മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജർ ഫൈസൽ ഹംസ, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രിയേഷ് എന്നിവർ നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫാമിലി ഹെൽത്ത് ക്ലബ് പ്രിവിലേജ് കാർഡ് ലഭ്യമാക്കുമെന്നും മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും ഈ ഹെൽത്ത് കാർഡ് ഉപയോഗിച്ച് പ്രത്യേക കിഴിവുകൾ ലഭിക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ചു സൗജന്യ ഒബി ആൻഡ് ഗൈനക്കോളജി കൺസൾട്ടേഷനോടൊപ്പം ഗൈനക്കോളജിക്കൽ അൾട്രാസൗണ്ട്, പാപ്സ്മിയർ ടെസ്റ്റ് തുടങ്ങിയ സേവനങ്ങൾക്കു പ്രത്യേക കിഴിവും ലഭ്യമാക്കി. മെട്രോ ജലീബ് ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു മൂന്നു മാസത്തേക്ക് ഡോക്ടർ കൺസൽട്ടേഷൻ ഫീസ് രണ്ടു ദിനാറിനും 16 ഓളം ടെസ്റ്റുകൾ ഉൾപ്പെടുന്ന ഫുൾ ബോഡി ചെക്കപ്പ് 12 ദിനാറിനും എല്ലാ ചികിത്സാസേവന സൗകര്യങ്ങൾക്കും 50ശതമാനം ഡിസ്കൗണ്ടും ഉണ്ടായിരിക്കും. മറ്റു സേവനങ്ങൾ തുടരുന്നതായും മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.