കുവൈത്ത് സിറ്റി: ആറാം വാർഷികത്തോടനുബന്ധിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികളിൽ ആകർഷകമായ സീസണൽ ഫ്ലൂ പാക്കേജ് അവതരിപ്പിച്ചു.
ആൻറി ബയോട്ടിക് മരുന്നുകളും സൗജന്യ ഫോളോഅപ് പരിശോധനയും ഉൾപ്പെടുന്ന പന്ത്രണ്ടിന പാക്കേജിന് തുടക്കത്തിൽ തന്നെ വൻ സ്വീകാര്യത ലഭിച്ചതായി മെട്രോ മാനേജ്മെൻറ് അറിയിച്ചു. പന്ത്രണ്ടാം മാസത്തിൽ 12 ദീനാറിന് 12 സേവനങ്ങൾ എന്നതാണ് മെട്രോ മെഡിക്കൽ കെയറിെൻറ സീസണൽ ഫ്ലൂ പാക്കേജിെൻറ പരസ്യവാചകം.
ഡോക്ടർ കൺസൾട്ടേഷൻ, സി.ബി.സി, എ.ഇ.സി, ആർ.ബി.സി എന്നീ ലാബ് ടെസ്റ്റുകൾ, വൈറ്റൽ ചെക്കപ്പ് (ബ്ലഡ് പ്രഷർ, ഒാക്സിജൻ സാച്വറേഷൻ, പൾസ്) നെബുലൈസേഷൻ, ആൻറിബയോട്ടിക്, അനൽജെസിക് മരുന്നുകൾ, കഫ് സിറപ്പ്, ആൻറി അലർജിക് മെഡിസിൻ എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്. കൂടാതെ ആറുമുതൽ പത്തുവരെ ദിവസങ്ങൾക്കുള്ളിൽ ഫോളോ അപ് പരിശോധനയും സൗജന്യമായിരിക്കും.
കാലാവസ്ഥ മാറ്റത്തോടനുബന്ധിച്ച് നിരവധി പേർക്ക് വൈറൽ ഫ്ലൂ ബാധിക്കാറുണ്ടെന്നും സാധാരണക്കാർക്ക് ഇൗ അവസ്ഥയിൽ വലിയ സാമ്പത്തിക ബാധ്യത വരാതിരിക്കാൻ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ആറാം വാർഷിക സമ്മാനമായി ഇത്തരമൊരു ഓഫർ അവതരിപ്പിച്ചതെന്നും മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ പറഞ്ഞു. വിവിധ മരുന്ന് കമ്പനികളുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കുവൈത്തിൽ ആദ്യമായാണ് ഇത്രയും പരിശോധനകളും ആനുകൂല്യങ്ങളും ഇൗ നിരക്കിൽ ലഭ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫർവാനിയ, സാൽമിയ അടക്കമുള്ള എല്ലാ ബ്രാഞ്ചുകളിലും ഒമ്പതര ദീനാറിന് പി.സി.ആർ പരിശോധന നടത്താം. കോർപറേറ്റ്, അംഗീകൃത സംഘടനകൾ എന്നിവക്ക് ഒമ്പത് ദീനാർ മാത്രമെ ഉള്ളൂ. 24 മണിക്കൂറും പി.സി.ആർ പരിശോധന സൗകര്യം ലഭ്യമാണ്.
ബന്ധുക്കളുടെ മരണം പോലെയുള്ള അടിയന്തരാവശ്യങ്ങൾക്ക് പോകുന്നവർ രേഖകൾ ഹാജരാക്കിയാൽ എമർജൻസി പി.സി.ആർ പരിശോധന ഫലം നാല് മണിക്കൂറിനുള്ളിൽ ലഭ്യമാക്കും. നാട്ടിൽ പോയി തിരിച്ചുവരുന്നവർക്ക് രണ്ട് പി.സി.ആർ 18 ദീനാറിന് നടത്താവുന്നതാണ്.
കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുകയാണെങ്കിൽ വിമാനത്താവളത്തിലും ഇൗ സൗകര്യം ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് 220 220 20 എന്ന കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.