കുവൈത്ത് സിറ്റി: കുവൈത്തിലെ ആതുരസേവന രംഗത്തെ പ്രഗത്ഭരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സൂപ്പർ മെട്രോ സാൽമിയ, സൂപർ മെട്രോ ഫഹാഹീൽ ബ്രാഞ്ചുകളിൽ ഇ.എൻ.ടി വിഭാഗത്തിൽ അത്യാധുനിക വെർട്ടിഗോ ആൻഡ് ഓഡിയോമെട്രി സേവനങ്ങൾ ആരംഭിച്ചു.
ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, സന്തുലിതാവസ്ഥ തകരാറുകൾക്കുള്ള വ്യക്തിഗതമായ ചികിത്സാ പദ്ധതികൾ മുതൽ സമഗ്രമായ ഓഡിയോമെട്രി വിലയിരുത്തലുകൾ വരെയുള്ള വിവിധ സേവനങ്ങൾ ലഭ്യമാണ്. അനേക വർഷത്തെ പരിചയസമ്പത്തുള്ള ഹെൽത്ത് കെയർ പ്രഫഷനലുകളുടെ ടീമിനൊപ്പം, വെർട്ടിഗോ, തലകറക്കം, അസന്തുലിതാവസ്ഥ , കേൾവിക്കുറവ് തുടങ്ങിയവ പരിഹരിക്കുന്നതിന് വിപുലമായ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളും, ഉയർന്ന നിലവാരമുള്ള ശ്രവണസഹായികളും, ചികിത്സാ ഇടപെടലുകളും ഒരുക്കിയിട്ടുണ്ട്.
ഗുണനിലവാരം ഉറപ്പാക്കി വൈഡെക്സ് കമ്പനിയുടെ അത്യാധുനിക ഹിയറിങ് എയ്ഡുകളാണ് സൂപ്പർ മെട്രോ ഫഹാഹീലിൽ ലഭ്യമാക്കിയിരിക്കുന്നത്. രോഗികൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിലും സമഗ്ര പരിചരണത്തിലും മെട്രോ മെഡിക്കൽ ഗ്രൂപ് പ്രതിജ്ഞാബദ്ധരാണെന്ന് മാനേജ്മെന്റ് അറിയിച്ചു. മിതമായ നിരക്കിൽ സമഗ്ര ഇ.എൻ.ടി പരിചരണം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
വെർട്ടിഗോ, ഓഡിയോമെട്രി സേവനങ്ങൾക്ക് സ്പെഷൽ ഓഫറുകളും, സ്കൂൾ വിദ്യാർഥികൾക്ക് സ്പെഷൽ ഡിസ്കൗണ്ടുകളും, ഹോം വിസിറ്റ് സർവിസുകളും ലഭ്യമാണെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.