കുവൈത്ത് സിറ്റി: സബാഹ് അൽ നാസർ പാലം നിർമാണ പുരോഗതി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ വിലയിരുത്തി. നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ച മന്ത്രി പദ്ധതി വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. നിശ്ചയിച്ച സമയപരിധിക്കുള്ളിലും കരാർ അനുസരിച്ചും പദ്ധതി പൂർത്തീകരിക്കുമെന്ന് ഉറപ്പാക്കണമെന്നും സൂചിപ്പിച്ചു.
പാലത്തിന്റെ അവസ്ഥ തുടർച്ചയായി നിരീക്ഷിക്കാനും പൊതുജനങ്ങൾക്കും ചുറ്റുമുള്ള റോഡുകൾക്കും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഉണർത്തി. റോഡ്, ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുക, ദീർഘകാല സുസ്ഥിരത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.