കുവൈത്ത് സിറ്റി: ഒമാൻ ആതിഥേയത്വം വഹിച്ച ജി.സി.സി ടൂറിസം മന്ത്രിമാരുടെ ഏഴാമത് യോഗത്തിൽ കുവൈത്ത് വാർത്താവിതരണ മന്ത്രിയും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി പങ്കെടുത്തു.
ദാഖിലിയ ഗവർണറേറ്റിലെ മനാ വിലായത്തിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിലായിരുന്നു യോഗം.
സംയുക്ത ജി.സി.സി ടൂറിസം സേവന പ്രശ്നങ്ങൾ, ജി.സി.സി ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് വെബ്സൈറ്റ്, ജി.സി.സി ടൂറിസം മാർഗനിർദേശങ്ങൾ എന്നിവ ചർച്ച ചെയ്തതായി ഇൻഫർമേഷൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ജി.സി.സി ടൂറിസം നടപ്പാക്കാൻ നിയോഗിക്കപ്പെട്ട സംയുക്ത ടീമിന്റെ ചുമതലകളും സംയുക്ത ടൂറിസം വിസകളും ചർച്ച ചെയ്തു. ഒമാൻ ടൂറിസം മന്ത്രി സലീം അൽ മഹ്റൂഖിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരും ജി.സി.സി മേധാവി ജാസിം അൽ ബെദൈവായിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.