കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ പുറത്തുവിടുന്ന കോവിഡ് കേസുകളുടെ കണക്ക് കൃത്യമാണെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് പരിശോധന നടത്താത്തയാൾക്ക് പോസിറ്റിവാണെന്ന് കഴിഞ്ഞ ദിവസം ഫോണിൽ സന്ദേശം ലഭിച്ചെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തുന്ന ഒാരോരുത്തരെയും രജിസ്റ്റർ ചെയ്യുന്നുണ്ട്. സിവിൽ െഎഡി കാർഡ് നമ്പറും ഫോൺ നമ്പറും ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നുമുണ്ട്. ഇൗ നമ്പറിലേക്കാണ് പരിശോധനഫലം അയക്കുന്നത്. ചിലപ്പോൾ രണ്ടു വ്യക്തികൾ ഒരേ നമ്പർ നൽകിയതിനാലാവാം ഇത്തരത്തിൽ സന്ദേശം വന്നുവെന്ന റിപ്പോർട്ട് സത്യമാണെങ്കിൽ സംഭവിച്ചിട്ടുണ്ടാവുക.
ഇക്കാര്യത്തിൽ മന്ത്രാലയം അന്വേഷണം നടത്തും. കോവിഡ് കേസുകളുടെയും രോഗമുക്തിയുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങൾ സംബന്ധിച്ച് സുതാര്യവും സത്യസന്ധവുമായ റിപ്പോർട്ടാണ് എല്ലാ ദിവസവും പുറത്തുവിടുന്നത്. ഇതിൽ ഒരു അവ്യക്തതയുമില്ല. മറ്റുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.