കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത് അധികൃതർ. ലഹരി മരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പരിശോധന ശക്തമാക്കിയത്. കടല്‍ വഴി ലഹരി മരുന്നുകള്‍ കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പടെ എട്ടു പേരടങ്ങുന്ന സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനയിൽ പിടികൂടിയത്. പ്രതികളില്‍നിന്ന് 140 കിലോ ഹഷീഷും പത്ത് ലക്ഷം കാപ്റ്റഗൺ ഗുളികകളും പിടിച്ചെടുത്തു. ലക്ഷക്കണക്കിന് വിലമതിക്കുന്നതാണ് ഇവയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മറ്റു വസ്തുക്കള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്നുകള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
അതിനിടെ, ലഹരികടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് മന്ത്രി അധികൃതര്‍ക്ക് നിർേദശം നല്കി. കള്ളക്കടത്തുക്കാർക്കും മയക്കുമരുന്ന് കടത്തുകാർക്കും എതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
പരിശോധനയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ന്മാരെ ആഭ്യന്തര മന്ത്രാലയം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.