കുവൈത്ത് സിറ്റി: നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് 800 ദീനാർ മോഷ്ടിച്ചു. ജഹറയിലാണ് സംഭവം. കാർ നിർത്തിയിട്ട് ജഹ്റയിലെ കല്യാണമണ്ഡപത്തിലേക്ക് പോയ സമയത്താണ് മോഷണമെന്ന് കുവൈത്ത് പൗരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാറിനടുത്ത് തിരിച്ചെത്തിയപ്പോൾ വശത്തെ ചില്ല് തകർന്നതായി കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ വെച്ച പണം മോഷ്ടിച്ചതായി മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷ്ടാവിനെ പിടികൂടാൻ അന്വേഷണം നടന്നുവരുകയാണെന്ന് അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.