കുവൈത്ത് സിറ്റി: കറൻസികൾ കൈമാറ്റം ചെയ്യുന്നതിനായി ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ച് വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തിവന്ന രണ്ടു പേർ പിടിയിൽ. ആഫ്രിക്കൻ സ്വദേശികളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ പിടിയിലായത്. പണം കൈമാറ്റം ചെയ്യുന്നതിനായി ഫീസും ഇവർ ഈടാക്കിയിരുന്നു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പണം കൈമാറ്റം ചെയ്യുന്നതിനായി വ്യാജ ഇടപാടുകാർ, അജ്ഞാത സൈറ്റുകൾ എന്നിവയെ സമീപിക്കരുതെന്ന് പൗരന്മാർക്കും താമസക്കാർക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.