പി.സി.ആർ പരിശോധനക്ക് കൂടുതൽ കേന്ദ്രങ്ങൾ തുറക്കുംകുവൈത്ത് സിറ്റി: പി.സി.ആർ പരിശോധനക്ക് ആറ് ആരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യമേർപ്പെടുത്തുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒാരോ ഗവർണറേറ്റിലും ഒാരോ കേന്ദ്രങ്ങൾ കൂടിയാണ് നിശ്ചയിക്കുക.
കാപിറ്റൽ ഗവർണറേറ്റിൽ ഹമദ് അൽ ഹുമൈദി ആൻഡ് ശുവൈഖിലെ ശൈഖ അൽ സിദ്റാവി ഹെൽത്ത് സെൻറർ, ഹവല്ലിയിലെ സഹ്റ മെഡിക്കൽ സെൻറർ, ഫർവാനിയ ഗവർണറേറ്റിൽ ഇഷ്ബിലിയ മുതൈബ് ഉബൈദ് അൽ ശല്ലാഹി ക്ലിനിക്, അഹ്മദി ഗവർണറേറ്റിൽ സബാഹ് അൽ അഹ്മദ് ഹെൽത്ത് സെൻറർ, അൽ ഖുറൈൻ ഹെൽത്ത് സെൻറർ, ജഹ്റ ഗവർണറേറ്റിൽ സഅദ് അൽ അബ്ദുല്ല ഹെൽത് സെൻറർ എന്നിവിടങ്ങളിലാണ് പി.സി.ആർ പരിശോധനക്ക് സൗകര്യം ഏർപ്പെടുത്തുന്നത്. കേന്ദ്രങ്ങൾ സജ്ജമാക്കാനുള്ള ഒരുക്കങ്ങളിലാണെന്ന് അധികൃതർ അറിയിച്ചു.
വിദേശികളുടെ പ്രവേശന വിലക്ക് നീങ്ങി വിമാന സർവിസുകൾ സജീവമായതോടെ അവധിക്ക് പോകുന്ന പ്രവാസികളുടെയും അതോടൊപ്പം വിദേശത്ത് പോകുന്ന കുവൈത്തികളുടെയും എണ്ണം വർധിച്ചതോടെ പി.സി.ആർ പരിശോധനക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്. ഇൗ സാഹചര്യത്തിലാണ് പുതിയ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്.
കോവിഡ് കേസുകൾ കുറയുകയും യാത്രാനിയന്ത്രണങ്ങളും ക്വാറൻറീൻ വ്യവസ്ഥകളും ലഘൂകരിക്കുകയും ചെയ്തതോടെ കൂടുതൽ പേർ ഇപ്പോൾ വിദേശത്ത് പോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.