കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ചു പ്രദേശങ്ങളിൽ കൂടി പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനമായി. പൊതുസുരക്ഷ സംവിധാനം വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് നടപടി. ഈ വർഷം തന്നെ പുതിയ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഹവല്ലി ഗവർണറേറ്റിലെ ശഅബ്, കാപിറ്റൽ ഗവർണറേറ്റിലെ ബിനീദ് അൽഗാർ, ജഹ്റയിലെ മുത്ല, അഹ്മദിയിലെ ഗർബ് അബ്ദുല്ല മുബാറക്, ജുനൂബ്, സബാഹ് അൽ അഹ്മദ് എന്നീ ഏരിയകളിലാണ് പുതുതായി പൊലീസ് സ്റ്റേഷൻ വരുന്നത്.
പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിലെന്നാണ് വിവരം. അടുത്തവർഷം കൂടുതൽ പ്രദേശങ്ങളിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
സുരക്ഷ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും പ്രദേശവാസികൾക്ക് സേവനങ്ങൾ എളുപ്പമാക്കുവാനും പുതിയ നടപടി സഹായകമാകും എന്നാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.