കുവൈത്ത് സിറ്റി: അഡ്മിനിസ്ട്രേറ്റർമാർ, ഡോക്ടർമാർ, ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, നഴ്സിങ് സ്റ്റാഫ് എന്നിവരും മറ്റുള്ളവരും ഉൾപ്പെടെ ആരോഗ്യ മന്ത്രാലയത്തിലുള്ളത് 66,202 ജീവനക്കാർ. ആരോഗ്യ മന്ത്രാലയം അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ജീവനക്കാരുടെ എണ്ണം സൂചിപ്പിക്കുന്നത്. അഡ്മിനിസ്ട്രേറ്റർമാരായി ഏകദേശം 12,020 പുരുഷന്മാരും സ്ത്രീകളും ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നു.
ആശുപത്രികളും വിവിധ ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടെ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ എണ്ണം പുരുഷന്മാരും സ്ത്രീകളുമടക്കം 10,326 ആണ്. 2,549 ദന്തഡോക്ടർമാരും മന്ത്രാലയത്തിലുണ്ട്. ഫാർമസിസ്റ്റുകളുടെ ആകെ എണ്ണം 2,160 ആണ്. നഴ്സിങ് സ്റ്റാഫ് 22,586, മെഡിക്കൽ ടെക്നീഷ്യന്മാർ 12,415 എന്നിങ്ങനെയാണ് കണക്ക്.
അതേസമയം, ആരോഗ്യമന്ത്രാലയത്തിൽ വിവിധ മേഖലകളിൽ പ്രവാസികൾ കൂടുതലായി ജോലിചെയ്യുന്നുണ്ട്. ഇതിൽ ഇന്ത്യക്കാരും മലയാളികളുമാണ് മുന്നിൽ. ആരോഗ്യ മന്ത്രാലയത്തിൽ മൊത്തം തൊഴിലാളികളുടെ 38 ശതമാനം കുവൈത്ത് അഡ്മിനിസ്ട്രേറ്റർമാരാണ്.
കുവൈത്ത് ടെക്നീഷ്യൻമാർ 32 ശതമാനം, കുവൈത്ത് ഡോക്ടർമാർ 15 ശതമാനം, കുവൈത്ത് ദന്തഡോക്ടർമാർ 15 ശതമാനം, കുവൈത്ത് നഴ്സിങ് സ്റ്റാഫ് നാലു ശതമാനം, കുവൈത്ത് ഫാർമസിസ്റ്റുകൾ മൂന്നു ശതമാനം, മറ്റ് സഹായ ജോലികളിൽ കുവൈത്തുകാർ രണ്ടു ശതമാനം എന്നിങ്ങനെയാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.