?????? ???????, ??????????

കുവൈത്ത്​ സിറ്റി: മക​​​െൻറ വേർപാടി​​​െൻറ വാർത്തയറിഞ്ഞ ആ അമ്മയുടെ മനസ്സിൽ, അവസാനമായി ഒരുനോക്കുകാണാൻ കൂടി അവസരമില്ലല്ലോ എന്ന യാഥാർഥ്യം ഒരുനിമിഷം മിന്നിമറഞ്ഞിരിക്കണം. അതുകൂടി താങ്ങാനുള്ള ശേഷി ആ മാതൃഹൃദയത്തിനുണ്ടായില്ല.

നെഞ്ചുപൊട്ടി മരിച്ചുവെന്ന്​ പറയാം. അദാൻ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സ്​ ആയിരുന്ന മാവേലിക്കര കൊല്ലകടവ്​ കടയിക്കാട്​ രഞ്​ജു സിറിയക്​ (38) ആണ്​ കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചത്​. വിവരം അറിഞ്ഞ മാതാവ്​ കുഞ്ഞുമോൾ നാട്ടിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.

കോവിഡ്​ പശ്ചാത്തലത്തിൽ കുവൈത്തിൽനിന്നുള്ള വിമാന സർവീസ്​ നിർത്തിവെച്ചതിനാൽ ഇപ്പോൾ മൃതദേഹം നാട്ടിലയക്കാനും കഴിയുന്നില്ല. രഞ്​ജുവി​​​െൻറ ഭാര്യ ജീനയും അദാൻ ആശുപത്രിയിൽ നഴ്​സ്​ ആണ്​. മകൾ: ഇവാഞ്​ജലീന എൽസ. അബൂഹലീഫയിലായിരുന്നു താമസം.

Tags:    
News Summary - mother died when heard about son's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.