കുവൈത്ത് സിറ്റി: കല കുവൈത്ത് മൂന്നു പതിറ്റാണ്ടായി നടത്തുന്ന മാതൃഭാഷാ പഠനപ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പറഞ്ഞു.കല കുവൈത്തും മാതൃഭാഷ സമിതിയും ചേർന്ന് നടത്തുന്ന മാതൃഭാഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃഭാഷാ പഠനപ്രവർത്തനങ്ങൾ ലോകമെമ്പാടും വ്യാപിപ്പിക്കുക എന്നത് ഇടതുപക്ഷ സർക്കാറിെൻറ പ്രഖ്യാപിത നയമാണെന്നും 'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യമുയർത്തി, മലയാള ഭാഷ പഠിപ്പിക്കാൻ വലിയ ഇടപെടലുകളാണ് സർക്കാറിന് കീഴിലുള്ള മലയാളം മിഷൻ വഴി നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭാഷ പഠിതാക്കളുടെ കലാപരിപാടിയോടെ ആരംഭിച്ച സംഗമത്തിന് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു.
സാഹിത്യ വിഭാഗം സെക്രട്ടറി ആശാലത ബാലകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ. ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, മലയാളം മിഷൻ രജിസ്ട്രാർ സേതു മാധവൻ, കുവൈത്ത് ചാപ്റ്റർ ചീഫ് കോഓഡിനേറ്റർ ജെ. സജി, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, വനിതാവേദി ട്രഷറർ വൽസ സാം എന്നിവർ സംസാരിച്ചു. കവിത അനൂപ്, രാജലക്ഷ്മി ശൈമേഷ് എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. കല ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതവും മാതൃഭാഷ സമിതി കൺവീനർ പ്രജോഷ് നന്ദിയും പറഞ്ഞു.ഈവർഷം 1200 കുട്ടികൾ മാതൃഭാഷ പഠനപദ്ധതിയുടെ ഭാഗമായി. കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.