കുവൈത്ത് സിറ്റി: കല കുവൈത്ത് മാതൃഭാഷ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവേശനോത്സവം സംഘടിപ്പിച്ചു. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു.
കല കുവൈത്തിെൻറ മാതൃഭാഷ പ്രവർത്തനം അഭിനന്ദനാർഹവും മാതൃകപരവുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡൻറ് കെ. ദാമോദരൻ മുഖ്യാതിഥിയായി. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ചീഫ് കോഒാഡിനേറ്റർ ജെ. സജി സംസാരിച്ചു.
ഓൺലൈനായി നടന്ന പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും കല കുവൈത്ത് പ്രവർത്തകരും മാതൃഭാഷ സ്നേഹികളും പങ്കെടുത്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു.മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ. ജോൺ സ്വാഗതവും മാതൃഭാഷ സമിതി കൺവീനർ പ്രജോഷ് നന്ദിയും പറഞ്ഞു.
ബാലവേദി പ്രസിഡൻറ് അനന്തിക ദിലീപ് കലാപരിപാടികൾ നിയന്ത്രിച്ചു. കേരള സർക്കാറിെൻറ സാംസ്കാരിക വകുപ്പിന് കീഴിെല മലയാളം മിഷെൻറ കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ചാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
കുവൈത്തിെൻറ നാലുമേഖലകളിലും അവധിക്കാല മാതൃഭാഷ ക്ലാസുകൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നമ്പറുകളില്‍ മാതൃഭാഷ സമിതി പ്രവര്‍ത്തകരെ ബന്ധപ്പെടാം. 69903354, 51017141 (അബ്ബാസിയ), 69332460 (സാല്‍മിയ), 65170764 (അബു ഹലീഫ), 66893942 (ഫഹാഹീല്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.