കുവൈത്ത് സിറ്റി: സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്ല അൽ തുറൈജി എം.പി കരടുനിർദേശം സമർപ്പിച്ചു. കുവൈത്തികൾ അപേക്ഷിക്കാത്ത അപൂർവം തസ്തികയിൽ ഒഴികെ വിദേശികളെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുതിർന്ന ഉദ്യോഗസ്ഥരുടെ പരമാവധി ശമ്പളം 5000 ദീനാറായി നിജപ്പെടുത്തണം. താഴ്ന്ന തസ്തികയിലെ ജീവനക്കാർക്ക് ന്യായമായ വേതനം ഉറപ്പുവരുത്തണം. പുതുതായി ബിരുദം നേടിയ കുവൈത്തികളെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കണമെങ്കിൽ നല്ല ശമ്പളം നൽകണം. വർധിച്ച ജീവിതച്ചെലവുകൂടി പരിഗണിച്ച് ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് കരടുനിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.