കുവൈത്ത് സിറ്റി: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന ജനാധിപത്യ വിരുദ്ധതയെ മുഴുവൻ ഇന്ത്യക്കാരും ചോദ്യം ചെയ്യണമെന്ന് എം.പി.വി ജനാധിപത്യ വേദി സംഘടിപ്പിച്ച വെബിനാർ അഭിപ്രായപ്പെട്ടു.'ലക്ഷദ്വീപ് ഐക്യപ്പെടലിെൻറ രാഷ്ട്രീയം' വിഷയത്തിൽ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപിലെ ജനങ്ങളുടെ സംസ്കാരിക തനിമകളും അവിടത്തെ ശാന്തമായ ജീവിതവും മറ്റൊരിടത്തും കാണാൻ കഴിയില്ലെന്നും കുറ്റവാളികൾ ഇല്ലാത്തതുകാരണം ജയിൽ തുറക്കാൻ കഴിയാത്തിടത്താണ് ഗുണ്ടാനിയമം പാസാക്കിയതെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. ഫാഷിസത്തിന് മനുഷ്യെൻറ നന്മയെയും അവരുടെ ബഹുമുഖ സംസ്കാരത്തെയും ഉൾക്കൊള്ളാൻ കഴിയില്ലെന്നും ഇന്ത്യയിൽ ഇന്ന് നടക്കുന്നത് കോർപറേറ്റ് സംവിധാനങ്ങളെ കൂട്ടുപിടിച്ചുള്ള വംശീയ ഫാഷിസമാണെന്നും പി.കെ. പോക്കർ പറഞ്ഞു.
നിലവിൽ പൗരത്വം, കാർഷിക സമരം, കോവിഡ് തുടങ്ങിയ വിഷയങ്ങളിൽ ഭരണകൂടം ജനവിരുദ്ധമായാണ് മുന്നോട്ടു പോകുന്നത്. അതിനെ പ്രതിരോധിക്കാൻ സോഷ്യലിസ്റ്റ് ചിന്താധാരകളുടെ ഏകോപനവും പ്രതിരോധവും ശക്തിപ്രാപിക്കേണ്ടത് കാലത്തിെൻറ ആവശ്യമാണെന്നും വെബിനാർ ചൂണ്ടിക്കാട്ടി. കോയ വേങ്ങര അധ്യക്ഷത വഹിച്ചു. ഇ.കെ. ദിനേശൻ വെബിനാർ നിയന്ത്രിച്ചു. അനിൽ കൊയിലാണ്ടി സ്വാഗതവും മണി പാനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.