കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സാൽമിയ ഫിഫ്ത് റിങ് റോഡിലുള്ള സൂപ്പർ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെന്ററിൽ എം.ആർ.ഐ സ്കാനിങ് പ്രവർത്തനം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ 10.30ന് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു.
കൺസൽട്ടന്റ് റേഡിയോളജി ഡോക്ടറുടെ മേൽനോട്ടത്തിലുള്ള റിപ്പോർട്ടിങ്ങിനോടൊപ്പം ഏതൊരു സാധാരണക്കാരനും എം.ആർ.ഐ സ്കാനിങ് നടത്താൻ പറ്റുന്ന വിധത്തിൽ ഉദ്ഘാടന ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 70 ദീനാർ മാത്രമാണ് എം.ആർ.ഐ സ്കാനിങ്ങിന് നൽകേണ്ടത്. വരുംദിവസങ്ങളിൽ കൂടുതൽ സേവനലഭ്യത ഉറപ്പുവരുത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
സമൂഹത്തോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് കുറച്ചുള്ള സേവനലഭ്യത ഉറപ്പാക്കുന്നതെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു.
ഉടൻതന്നെ ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ശാഖയിൽ സി.ടി സ്കാനിങ് സൗകര്യവും പ്രവർത്തനസജ്ജമാവുമെന്നും അധികം താമസിയാതെ സൂപ്പർ മെട്രോ സാൽമിയയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഡേ കെയർ സർജറി യൂനിറ്റ്, ഫഹാഹീലിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മെഡിക്കൽ സെന്റർ എന്നിവ വൈകാതെ കുവൈത്ത് സമൂഹത്തിന് വേണ്ടി സമർപ്പിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.