കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി സാ​ധാ​ര​ണ സെ​ഷ​നു​ക​ൾ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും.

സ്റ്റേ​റ്റ് ഓ​ഡി​റ്റ് ബ്യൂ​റോ ഡെ​പ്യൂ​ട്ടി ചീ​ഫി​ന്‍റെ രാ​ജി, ശി​ക്ഷാ കോ​ട​തി നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ൽ, പ്രാ​ദേ​ശി​ക ഫ്രാ​ഞ്ചൈ​സി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ അ​സം​ബ്ലി ച​ർ​ച്ച​ചെ​യ്യും. 26 പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​ക​ളു​ടെ റി​പ്പോർ​ട്ടു​ക​ൾ, ശി​ക്ഷാ കോ​ട​തി നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​ത്, വി​ക​സി​ത വ്യ​വ​സാ​യ​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്ത് ക​മ്പ​നി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും.

ച​ര​ക്ക് വി​ല മാ​നേ​ജ്മെ​ന്‍റ്, നേ​തൃ​ സ്ഥാ​ന​ങ്ങ​ൾ, നി​യ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​നം എ​ന്നി​വ​യും അ​ജ​ണ്ട​യി​ലു​ണ്ട്.

ഭ​വ​ന ക്ഷേ​മ​ത്തി​നാ​യു​ള്ള പൊ​തു അ​തോ​റി​റ്റി​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള സ​ർ​ക്കാ​ർ രേ​ഖ​ക​ളും അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി (ന​സ​ഹ) സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടും ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള സ​മ്മേ​ള​നം വി​ല​യി​രു​ത്തും.

Tags:    
News Summary - National Assembly Conference today and tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.