കുവൈത്ത് സിറ്റി: ഐക്യത്തോടെ മുന്നോട്ടുപോകാനും രാജ്യത്തിന്റെ കൂടുതൽ വികസനത്തിനും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുമായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് ദേശീയ അസംബ്ലി സമ്മേളനത്തിന് തുടക്കം. പതിനേഴാമത് ദേശീയ അസംബ്ലിയുടെ രണ്ടാം സെഷൻ ചൊവ്വാഴ്ച ആരംഭിച്ചു. രാവിലെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സെഷൻ ഉദ്ഘാടനം ചെയ്തു.
പാർലമെന്റ് അംഗം ഒസാമ അൽ ഷഹീനെ ദേശീയ അസംബ്ലി സെക്രട്ടറിയായും എം.പി ഡോ. ഫലാഹ് അൽ ഹജ്രിയെ പാർലമെന്റ് നിരീക്ഷകനായും തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ അഭിനന്ദിച്ചു.
പുതിയ പദവിയിൽ ഇരുവർക്കും വിജയിക്കാനാകട്ടെ എന്ന് മൂവരും ആശംസിച്ചു. വരും ദിവസങ്ങളിൽ വിവിധ ബില്ലുകളിലും റിപ്പോർട്ടുകളിലും വിശദ ചർച്ചകൾ നടക്കും. ബുധനാഴ്ച ഫലസ്തീൻ ഐക്യദാർഢ്യത്തിന് പ്രത്യേക സെഷനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.