യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്ത്​ ട​വ​റി​ൽ യു.​എ.​ഇ ദേ​ശീ​യ​പ​താ​ക​യു​ടെ നി​റം അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു 

ദേശീയ ദിനാഘോഷം: യു.എ.ഇയെ അഭിനന്ദിച്ച്​ കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: 50ാമ​ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ​ക്ക്​ അ​ഭി​ന​ന്ദ​ന​വും ആ​ശം​സ​യും അ​റി​യി​ച്ച്​ കു​വൈ​ത്ത്​ രാ​ഷ്​​ട്ര​നേ​താ​ക്ക​ൾ. കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം എ​ന്നി​വ​രാ​ണ്​ ആ​ശം​സ അ​റി​യി​ച്ച​ത്. എ​ല്ലാ​മേ​ഖ​ല​യി​ലും പു​രോ​ഗ​തി​യി​ലേ​ക്ക്​ കു​തി​ക്കാ​ൻ യു.​എ.​ഇ​ക്ക്​ ക​ഴി​യ​െ​ട്ട​യെ​ന്ന്​ ആ​ശം​സി​ച്ച അ​മീ​ർ ഇ​രു രാ​ഷ്​​ട്ര​വും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സാ​ഹോ​ദ​ര്യ ബ​ന്ധം ഉൗ​ഷ്​​മ​ള​മാ​യി തു​ട​രു​ന്ന​തി​ൽ തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു. യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്ത്​ ട​വ​റി​ൽ യു.​എ.​ഇ ദേ​ശീ​യ പ​താ​ക​യു​ടെ നി​റം അ​ല​ങ്ക​രി​ച്ചു. സൂ​ഖ്​ മു​ബാ​റ​കി​യ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും യു.​എ.​ഇ ദേ​ശീ​യ​പ​താ​ക അ​ല​ങ്ക​രി​ച്ചു.

Tags:    
News Summary - National Day: Kuwait congratulates UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.