കുവൈത്ത് സിറ്റി: ദേശീയ ദിനത്തിന്റെ ഭാഗമായി സാമൂഹികകാര്യ മന്ത്രാലയം പ്രദർശനം സംഘടിപ്പിച്ചു. മന്ത്രാലയം നൽകുന്ന സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനും ദേശീയ-വിമോചന ദിനാഘോഷങ്ങളിലെ പങ്കാളിത്തത്തിന്റെയും ഭാഗമായാണ് പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് പ്രദർശനം സംഘടിപ്പിച്ചത്. സാമ്പത്തിക മന്ത്രാലയം, വാണിജ്യ മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
തുടർച്ചയായി രണ്ടാം വർഷമാണ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് സാമൂഹികകാര്യ മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഡയറക്ടർ അഹമ്മദ് അൽ എനിസി പറഞ്ഞു. പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ ശ്രമങ്ങളെ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് സാരി അൽ മുതൈരി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.