കുവൈത്ത് സിറ്റി: ഇന്ത്യയിലെയും മറ്റു വിദേശരാജ്യങ്ങളിലെയും വിദ്യാർഥികൾക്കൊപ്പം കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികളും ഞായറാഴ്ച നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്-യുജി-2024) പരീക്ഷ എഴുതി. പരീക്ഷ കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്ന് വിദ്യാർഥികള്‍ പ്രതികരിച്ചു. കുവൈത്തിൽ ഇന്ത്യൻ എജുക്കേഷനൽ സ്കൂളായിരുന്നു (ഭാരതീയ വിദ്യാഭവൻ) പരീക്ഷ സെന്റർ. 485 വിദ്യാർഥികൾ പരീക്ഷ എഴുതി. 491 അപേക്ഷകരിൽ ആറു പേർ പരീക്ഷക്കെത്തിയില്ല. രാവിലെ 11.30 മുതൽ ഉച്ചക്ക് 2.50 വരെയായിരുന്നു പരീക്ഷ സമയം. പരീക്ഷക്കു മണിക്കൂറുകൾ മുന്നേ വിദ്യാർഥികൾ സെന്ററിലെത്തി.
പരീക്ഷ കേന്ദ്രങ്ങളില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ണമായിരുന്നു. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) നിയമാവലിക്ക് വിധേയമായിട്ടാണ് പരീക്ഷ സംവിധാനങ്ങൾ ഒരുക്കിയിരുന്നത്. പരിശോധനകൾക്കു ശേഷം 11മണിയോടെ വിദ്യാർഥികൾ ഹാളിൽ പ്രവേശിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് പരീക്ഷക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയത്. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും പരീക്ഷ സെന്ററിൽ എത്തിയിരുന്നു. ഇത്തവണ മൊത്തം 23,81,833 പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 13 ലക്ഷവും പെൺകുട്ടികളാണ്. പരീക്ഷ ഫലം ജൂൺ 14ന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.