എൻ.എസ്. ജയകുമാർ, സി.ജി. ഗിതിൻദാസ്, ലിവിൻ രാമചന്ദ്രൻ

സാരഥി കുവൈത്തിന് പുതിയ സാരഥികൾ

കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് 2022-24 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എൻ.എസ്. ജയകുമാർ (ചെയർ), സി.എസ്. വിനോദ്കുമാർ (വൈ. ചെയർ), ജിതിൻദാസ് സി.ജി. (സെക്ര), മുരുകദാസ് വി.കെ. (ജോ. സെക്ര), ലിവിൻ രാമചന്ദ്രൻ (ട്രഷ), ബിനുമോൻ എം.കെ. (ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായി സജീവ് പി.ആർ, സതീശൻ ശ്രീധരൻ, ദിനു കമൽ, വാസുദേവൻ സി, വിപിൻ നാഥ് സി.വി എന്നിവരെയും തെരഞ്ഞെടുത്തു. ചീഫ് റിട്ടേണിങ് ഓഫിസർ അഡ്വ. എൻ.എസ്. അരവിന്ദാക്ഷൻ, റിട്ടേണിങ് ഓഫിസർമാരായ സതീഷ് പ്രഭാകരൻ, ഉദയഭാനു ബി. എന്നിവർ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു.

ചെയർമാൻ സുരേഷ് കെയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം സാരഥി പ്രസിഡന്റ് സജീവ് നാരായണൻ ഉദ്ഘാടനം ചെയ്തു. എസ്.സി.എഫ്.ഇയിൽ നിന്ന് പരിശീലനം നേടി നീറ്റ്, ജെ.ഇ.ഇ (മെയിൻ), എം.എൻ.എസ് വിജയം നേടിയവരെ അനുമോദിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സി.എസ്. വിനോദ്‌കുമാറും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ലിവിൻ രാമചന്ദ്രനും അവതരിപ്പിച്ചു. മികച്ച സേവനം അനുഷ്ഠിച്ചതിന് എസ്.സി.എഫ്.ഇ ചെയർമാൻ അഡ്വ. എൻ.എസ്. അരവിന്ദാക്ഷൻ, ഡയറക്ടർ കേണൽ എസ്. വിജയൻ, സീനിയർ കൺസൽട്ടന്റ് വിങ് കമാൻഡർ പോൾ എം. വർക്കി എന്നിവർക്ക് സാരഥി പ്രസിഡന്റ് സജീവ് നാരായണൻ പ്രശംസാഫലകം നൽകി ആദരിച്ചു.

ജനറൽ സെക്രട്ടറി ബിജു സി.വി, ട്രഷറർ അനിത് കുമാർ ബി, എസ്.സി.എഫ്.ഇ ചെയർമാൻ അഡ്വ. എൻ.എസ്. അരവിന്ദാക്ഷൻ, ഡയറക്ടർ കേണൽ എസ്. വിജയൻ, വനിതവേദി ചെയർപേഴ്സൻ പ്രീത സതീഷ് തുടങ്ങിയവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു. ജോ. സെക്രട്ടറി ബിനുമോൻ എം.കെ സ്വാഗതവും ജോ. ട്രഷറർ മുരുകദാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - New leaders for Sarathi Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.