കുവൈത്ത് സിറ്റി: രാജ്യത്ത് ട്രക്കുകൾക്ക് പുതിയ പാർക്കിങ് സ്ഥലങ്ങൾ അനുവദിക്കും. ട്രക്ക് പാർക്കിങ് സ്ഥലങ്ങളുടെ അഭാവം കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രം മന്ത്രിമാരുടെ കൗൺസിലിലെ സേവന സമിതി ചർച്ച ചെയ്തു. പ്രത്യേക സ്ഥലങ്ങളിൽ പുതിയ ട്രക്ക് പാർക്കിങ് സ്ഥലങ്ങൾ അനുവദിക്കാൻ വൈകാതെ തീരുമാനമെടുക്കും.
സേവന സമിതി ധനമന്ത്രാലയത്തെയും കണ്ടു. കുവൈത്ത് മുനിസിപ്പാലിറ്റിയുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ചാവും ട്രക്ക് പാർക്കിങ് ഏരിയകൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി അന്തിമമാക്കുക. പരിഗണിക്കാൻ സാധ്യതയുള്ള നിരവധി സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ നിന്ന് മികച്ചതും സൗകര്യപ്രദവുമായ സ്ഥലങ്ങൾ അധികാരികൾ പരിശോധിച്ചുവരുകയാണ്. ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്തും, വാണിജ്യ വ്യാവസായിക ഉപയോക്താക്കൾക്ക് സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കിയുമാകും സ്ഥലം തിരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.