സി​വി​ൽ സ്ട്ര​ക്ച​റ​ൽ ഹെ​ൽ​ത്ത് മോ​ണി​റ്റ​റി​ങ് ഒ​മ്പ​താ​മ​ത് അ​ന്താ​രാ​ഷ്ട്ര ശി​ൽ​പ​ശാ​ല​യി​ൽ അ​തി​ഥി​ക​ളും പ്ര​ഭാ​ഷ​ക​രും

സി​വി​ൽ സ്ട്ര​ക്ച​റ​ൽ ഹെ​ൽ​ത്ത് മോ​ണി​റ്റ​റി​ങ് ഒ​മ്പ​താ​മ​ത് അ​ന്താ​രാ​ഷ്ട്ര ശി​ൽ​പ​ശാ​ല സ​മാ​പി​ച്ചു


കു​വൈ​ത്ത് സി​റ്റി: സി​വി​ൽ സ്ട്ര​ക്ച​റ​ൽ ഹെ​ൽ​ത്ത് മോ​ണി​റ്റ​റി​ങ്ങി​ന്‍റെ ഒ​മ്പ​താ​മ​ത് അ​ന്താ​രാ​ഷ്ട്ര ശി​ൽ​പ​ശാ​ല സ​മാ​പി​ച്ചു.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ.​നോ​റ മു​ഹ​മ്മ​ദ് അ​ൽ മ​ഷാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ്യാ​ന്ത​ര-​പ്രാ​ദേ​ശി​ക ശാ​സ്ത്ര​ജ്ഞ​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ, ഗ​വേ​ഷ​ക​ർ, സം​രം​ഭ​ക​ർ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​നി​സി​പ്പ​ൽ കൗ​ൺ​സ​ൽ അം​ഗം ഡോ.​ഹ​സ​ൻ ക​മാ​ൽ, കു​വൈ​ത്ത് സീ​സ്‌​മി​ക് നെ​റ്റ്‌​വ​ർ​ക്ക് ഡ​യ​റ​ക്ട​ർ ഡോ.​അ​ബ്ദു​ല്ല അ​ൽ ഇ​നേ​സി, കെ.​ഐ.​എ​സ്.​ആ​ർ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ഷൈ​ഖ അ​ൽ സ​ന​ദ്, കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ച് ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​ജാ​ഫ​റ​ലി പ​രോ​ൾ തു​ട​ങ്ങി​യ​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. കു​വൈ​ത്തി​ൽ അ​ടു​ത്തി​ടെ ന​ട​പ്പി​ലാ​ക്കി​യ സ്മാ​ർ​ട്ട് ബ്രി​ഡ്ജി​നെ​ക്കു​റി​ച്ചാ​ണ് മ​ല​യാ​ളി കൂ​ടി​യാ​യ ഡോ.​ജാ​ഫ​റ​ലി പ​രോ​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

സ്ട്ര​ക്ച​റ​ൽ ഹെ​ൽ​ത്ത് മോ​ണി​റ്റ​റി​ങ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ച് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ക​ട്ടി​ങ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. കു​വൈ​ത്ത് സൊ​സൈ​റ്റി ഓ​ഫ് എ​ൻ​ജി​നീയേ​ഴ്സ്, കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി, കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ച്, അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഓ​ഫ് സി​വി​ൽ എ​ൻ​ജി​നീയേ​ഴ്സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

സ്മാ​ർ​ട്ട് സെ​ൻ​സ​റു​ക​ൾ, വ​യ​ർ​ലെ​സ് സെ​ൻ​സ​ർ നെ​റ്റ്‌​വ​ർ​ക്കു​ക​ൾ, സി​ഗ്ന​ൽ ഏ​റ്റെ​ടു​ക്ക​ലും പ്രോ​സ​സിങ്ങും, ത​ത്സ​മ​യ ഡാ​റ്റ കൈ​മാ​റ്റം, ഇ​ന്‍റ​ലി​ജ​ന്‍റ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റ​ൽ ഹെ​ൽ​ത്ത് മോ​ണി​റ്റ​റി​ങ്ങി​നു​ള്ള മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യി​ലെ അ​ത്യാ​ധു​നി​ക​വും ഭാ​വി സാ​ധ്യ​ത​ക​ളും ശി​ൽ​പ​ശാ​ല ച​ർ​ച്ച ചെ​യ്തു. 

Tags:    
News Summary - Ninth International Symposium on Civil Structural Health Monitoring La concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.