കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല. കോവിഡ് വ്യാപനത്തിെൻറ അടിസ്ഥാനത്തിൽ 32 രാജ്യങ്ങൾക്കാണ് വിലക്കുള്ളത്. ഇടക്കിടെ അവലോകനം നടത്തി ആവശ്യമെങ്കിൽ പട്ടിക മാറ്റുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തൽക്കാലം മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യം ഏഴുരാജ്യങ്ങളായിരുന്നത് പിന്നീട് 31 ആക്കുകയും ഒടുവിൽ അഫ്ഗാനിസ്ഥാനെ കൂടി പട്ടികയിൽ ചേർക്കുകയുമായിരുന്നു. ഇന്ത്യ, കൊളംബിയ, അർമേനിയ, സിംഗപ്പൂർ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തൊനേഷ്യ, ചിലെ, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സിക്കോ, ലെബനാൻ, ഹോേങ്കാങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ഇൗജിപ്ത്, പനാമ, പെറു, മൊൽഡോവ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനാണ് വിലക്കുള്ളത്. ഇൗ രാജ്യങ്ങളിലെ പൗരന്മാർക്ക് മറ്റു രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ചതിന് ശേഷം കോവിഡ് പരിശോധന നടത്തി കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.