കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണ മേഖലയിൽ വിദേശി നിയമനം നിർത്തുമെന്ന് പെട്രോളിയം മന്ത്രി ഡോ. ഖാലിദ് അൽ ഫാദിൽ പറഞ്ഞു. കെ.പി.സിയിലും അനുബന്ധ കമ്പനികളിലും 2020 -2021 സാമ്പത്തിക വർഷത്തിൽ വിദേശി നിയമനമുണ്ടാവില്ല. പാർലമെൻററി സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറക്കുകയും ചെയ്യും.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എണ്ണവില കുറഞ്ഞത് താൽക്കാലികമാണെന്നും വില തിരിച്ചുകയറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിെൻറ മുഖ്യവരുമാനമാണ് പെട്രോളിയം കയറ്റുമതി. എണ്ണവിലയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്നാണ് നിലവിലെ സാഹചര്യം നൽകുന്ന പാഠം. അതുകൊണ്ടുതന്നെ എണ്ണയിതര വരുമാനം വർധിപ്പിക്കാനുള്ള ശ്രമം സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാവും.
സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തി ദേശീയ സാമ്പത്തിക വ്യവസ്ഥക്ക് കരുത്ത് പകരാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വകാര്യ മേഖലയെ സംരക്ഷിക്കുന്ന വിധത്തിൽ നിയമനിർമാണം ഉണ്ടാവുമെന്നും ഡോ. ഖാലിദ് അൽ ഫാദിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.