കുവൈത്ത് സിറ്റി: ആരോഗ്യ പരിപാലനത്തിലെ ധാർമിക മാനദണ്ഡങ്ങളും രോഗികളുടെ സ്വകാര്യതയും ഉറപ്പാക്കാൻ ഉണർത്തി ആരോഗ്യ മന്ത്രാലയം. രോഗിയുടെ സ്വകാര്യത സംരക്ഷിക്കലും മെഡിക്കൽ വിവരങ്ങൾ പരസ്യമാകാതിരിക്കലും പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗിയുടെയും സ്ഥാപനത്തിന്റെ മാനേജ്മെന്റിന്റെയും മുൻകൂർ രേഖാമൂലമുള്ള സമ്മതമില്ലാതെ ആരോഗ്യ കേന്ദ്രങ്ങൾക്കുള്ളിൽ രോഗികളുടെയോ മെഡിക്കൽ പ്രഫഷനലുകളുടെയോ ഫോട്ടോ എടുക്കരുത്.
വിദ്യാഭ്യാസപരമോ ഗവേഷണമോ മെഡിക്കൽ ഡോക്യുമെന്റേഷനോ മാത്രമാണ് ഫോട്ടോഗ്രഫിക്ക് അനുവാദം. ഇതിന് വ്യക്തമായ സമ്മതം നേടുകയും ഉപയോഗവും പ്രസിദ്ധീകരണ നിബന്ധനകളും പാലിക്കുകയും വേണം. അംഗീകൃതമല്ലാത്ത ഫോട്ടോഗ്രാഫി രോഗികളുടെ സ്വകാര്യത അവകാശങ്ങളും പ്രഫഷനൽ നൈതികതയും ലംഘിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യസംരക്ഷണ സംവിധാനത്തിൽ പൊതുജന വിശ്വാസം വർധിപ്പിക്കുന്നതിന് രോഗികളുടെ അന്തസ്സിനെ മാനിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിയമങ്ങൾ പാലിക്കുന്നതിൽ സഹകരിക്കാൻ പൗരന്മാരോടും താമസക്കാരോടും മാധ്യമങ്ങളോടും ആവശ്യപ്പെട്ടു. രോഗികളുടെ സ്വകാര്യതാ നിയമങ്ങളെക്കുറിച്ചുള്ള പൊതുജന സഹകരണത്തിനും അവബോധത്തിനും മന്ത്രാലയം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.