കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി നല്‍കിവരുന്ന വിവിധ സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു.
ജി.എസ്.ടി ആക്ട് പ്രകാരം എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ജി.എസ്.ടി ബാധകമാണെന്നതിന്റെ മറ പിടിച്ച് കഴിഞ്ഞ ദിവസമാണ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ്സ് ഐഡി കാര്‍ഡ്, എന്‍.ആര്‍.കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവക്ക് അഞ്ചു ശതമാനം നിരക്ക് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികളില്‍ അംഗങ്ങളാവുന്ന ബഹുഭൂരിപക്ഷം താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് അധിക ബാധ്യത അടിച്ചേൽപിക്കുന്ന നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണം. നിലവില്‍ വിവിധ പദ്ധതികളില്‍ ഗള്‍ഫ്നാടുകളിലെ സന്നദ്ധ സംഘടനകളുടെ നിരന്തര ബോധവത്കരണത്തിലൂടെയാണ് പ്രവാസികള്‍ അംഗങ്ങളാവുന്നത്.
നിരക്കുവർധന ആളുകളെ പദ്ധതികളില്‍ നിന്ന് അകറ്റും. പ്രവാസിക്ഷേമത്തിനായി മാറ്റിവെക്കുന്ന തുക അര്‍ഹരായവര്‍ക്ക് കിട്ടാതായിപ്പോകുന്ന അവസ്ഥയിലേക്ക് ഇതെത്തുമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.