കുവൈത്ത് സിറ്റി: ആറുമാസമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായിരുന്ന 588 ഇന്ത്യൻ നഴ്സുമാരിൽ 300 പേർക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിെൻറ ഇടപെടലിനെതുടർന്ന് നിയമനത്തിന് വഴിതെളിഞ്ഞു. ഇവർക്ക് നിയമനം നൽകാൻ ആരോഗ്യമന്ത്രാലയവും സിവിൽ സർവിസ് കമീഷനും ധാരണയിലെത്തിയതായി അൽ ജരീദ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇവരിൽ 48 പേരെ നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
29 പേർക്ക് നേരേത്ത നിയമനവാഗ്ദാനം നൽകിയിരുന്നു. 588 നഴ്സുമാരുടെ ദുരിതം വരച്ചുകാട്ടി 10 ദിവസം മുമ്പ് അറബ് ടൈംസ് ദിനപത്രത്തിൽ മുന്‍ പെട്രോളിയം വകുപ്പ് മന്ത്രി അലി അഹ്മദ് അല്‍ ബാഗ്ലില എഴുതിയ ലേഖനമാണ് സംഭവത്തിലേക്ക് അധികൃതരുടെ ശ്രദ്ധതിരിച്ചത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജോലിക്കായി വിദേശത്തുനിന്ന് എത്തിച്ച നഴ്സുമാർക്കാണ് ഒഴിവില്ലെന്ന് കാരണം പറഞ്ഞ് ജോലിയും ശമ്പളവുമില്ലാതെ മാസങ്ങളായി കഴിയേണ്ടി വന്നത്. സംഭവം പാർലമെൻറ് തലത്തിലും ചർച്ചയായി. വിഷയം അന്വേഷിക്കാൻ പാർലമെൻറ് സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരിൽനിന്ന് മൊഴിയെടുത്ത ശേഷം സമിതി റിപ്പോർട്ട് തയാറാക്കി പാർലമെൻറിന് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.