കുവൈത്ത് സിറ്റി: ന്യായമായ വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്ത് ജോലിചെയ്യുന്ന മലയാളി നഴ്സുമാരും. അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും സമരക്കാർക്ക് െഎക്യദാർഢ്യ സന്ദേശമെത്തുന്നു.
വിവിധ രാജ്യങ്ങളിൽനിന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള പ്ലക്കാർഡുകളേന്തിയുള്ള ഫോേട്ടാ ഇവർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുവൈത്ത് ഉൾപ്പെടെ ഗൾഫ് നാടുകളിൽനിന്ന് അവധിക്ക് നാട്ടിൽപോയ ചില നഴ്സുമാർ സമരക്കാർക്കൊപ്പം ഒത്തുചേർന്നും പിന്തുണ അറിയിച്ചു.
വിദേശത്ത് പൊതുവെ മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥയാണ് നഴ്സുമാർക്ക് ലഭിക്കുന്നത്.
നാട്ടിൽ തുച്ഛമായ പൈസക്ക് ജോലിചെയ്യുന്ന നഴ്സുമാരിലധികവും വിദേശത്ത് ജോലി ചെയ്യുന്ന നഴ്സുമാരുടെ സഹപാഠികളും സുഹൃത്തുക്കളുമാണ്. ഒരേ തൊഴിൽ ചെയ്യുന്നവർ എന്ന നിലക്കുള്ള മാനസിക ബന്ധവും ഇവർ തമ്മിലുണ്ട്. അതേസമയം, പ്രവാസ ലോകത്ത് യൂനിയൻ എന്ന നിലയിൽ സമരത്തിന് പിന്തുണ നൽകാൻ നഴ്സുമാർക്ക് പരിമിതിയുണ്ട്. സമൂഹത്തിലെ നാനാതുറയിലുള്ളവർ നാട്ടിലെ നഴ്സിങ് സമരത്തിന് അനുഭാവവും പിന്തുണയും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.