കുവൈത്ത് സിറ്റി: യോഗ്യതയുള്ള നഴ്സിങ് സ്റ്റാഫാണ് ആരോഗ്യസംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അബ്ദുൽ റഹ്മാൻ അൽ മുതൈരി. നഴ്സിങ് സ്റ്റാഫ് തങ്ങളുടെ പങ്ക് വഹിക്കാത്തിടത്തോളം ആരോഗ്യ പരിരക്ഷ നേടാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ കൈവരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിൽ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗികളുടെ അവകാശങ്ങള്‍ക്കും സുരക്ഷക്കും പ്രാധാന്യം നല്‍കണം. വിവിധ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ചു രാജ്യത്തെ നഴ്സുമാര്‍ക്കായി നിരവധി പരിശീലന കോഴ്സുകൾ സംഘടിപ്പിച്ചു വരുന്നതായും അൽ മുതൈരി പറഞ്ഞു. നിലവില്‍ രാജ്യത്ത് സ്ത്രീകളും പുരുഷന്മാരുമായി 22,000 ലധികം നഴ്സുമാരാണ് പൊതു മേഖലയില്‍ ജോലി ചെയ്യുന്നത്. ആരോഗ്യ സേവനങ്ങളിൽ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നഴ്സിങ് സ്റ്റാഫ് വഹിക്കുന്ന പങ്കിനെ നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഡോ. ഇമാൻ അൽ അവാദി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.