കുവൈത്ത് സിറ്റി: കുവൈത്ത് ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഒാൺലൈനായി സംഘടിപ്പിച്ചു. പ്രസിഡൻറ് സൈമൺ ബേബി അധ്യക്ഷത വഹിച്ചു. കൊല്ലം ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.അധോലോക ഭരണകൂടമാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് രാജ്യദ്രോഹപരമായ സ്വര്‍ണക്കടത്തും മറ്റു തട്ടിപ്പുകളും നടക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും അവർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും ഇടതു അധോലോക ഭരണത്തെ തൂത്തെറിയാനും യു.ഡി.എഫ് സ്ഥാനാർഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സഞ്ജയ് ഖാൻ, സാമുവൽ ചാക്കോ, വർഗീസ് ജോസഫ് മാരാമൺ, പ്രേംസൺ കായംകുളം, രാജീവ് നടുവിലേമുറി, ഹരീഷ് തൃപ്പൂണിത്തുറ, വിപിൻ മങ്ങാട്, ബിനോയ് ചന്ദ്രൻ, ജോമോൻ കോയിക്കര, ദിലീപ് പാലക്കാട്, ഷഫീഖ് മയൂര എന്നിവർ സംസാരിച്ചു.ഷംസു താമരക്കുളം സ്വാഗതവും ജോർജി ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.