കുവൈത്ത് സിറ്റി: ഇലക്ട്രോണിക് സേവനങ്ങളുടെ ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ ‘സഹൽ’ ഹാക്ക് ചെയ്യപ്പെട്ടതായ വാർത്ത അധികൃതർ നിഷേധിച്ചു. ആപ്ലിക്കേഷന്റെ ഉപയോക്താക്കൾക്ക് ലഭിച്ച അറിയിപ്പ് അഴിമതി വിരുദ്ധ അതോറിറ്റിയുടെ (നസഹ) പുതിയ സേവനം കൂട്ടിച്ചേർക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് സഹൽ ഔദ്യോഗിക വക്താവ് യൂസഫ് കാഥേം പറഞ്ഞു.
നസഹ പുതിയ സേവനം സംബന്ധിച്ച അറിയിപ്പ് എല്ലാ ഉപയോക്താക്കളിലും എത്തിയെന്നും ഇത് ചില ആപ്ലിക്കേഷൻ സേവനങ്ങളെ മന്ദഗതിയിലാക്കാൻ കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ നേടേണ്ടതിന്റെ ആവശ്യകതയും കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
1.7 ദശലക്ഷം പേർ സഹൽ ആപ് ഉപയോഗപ്പെടുത്തുണ്ട്. അതിനിടെ, കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) സാമ്പത്തിക നടപടികൾക്ക് വിധേയരായ വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങൾ സഹൽ ആപ്പിൽ ഉൾപ്പെടുത്തി. സഹൽ ആപ്പിലെ പ്രധാന ഓപ്ഷനുകളിൽ ഇവ കാണാമെന്ന് വക്താവ് യൂസിഫ് കാഥം പറഞ്ഞു. എന്നാൽ, സാമ്പത്തിക വെളിപ്പെടുത്തലിന്റെ വ്യവസ്ഥകൾക്ക് വിധേയരായ ആളുകൾക്ക് മാത്രമേ ഈ ഡേറ്റ കാണിക്കൂവെന്നും യൂസിഫ് കാഥം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.