കുവൈത്ത് സിറ്റി: കെ.പി.സി.സി വർക്കിങ് പ്രസിഡൻറും തൃക്കാക്കര എം.എൽ.എയുമായിരുന്ന പി.ടി. തോമസിെൻറ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈത്ത് അനുശോചിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡൻറ് എബി വാരിക്കാട് അധ്യക്ഷത വഹിച്ചു. തികഞ്ഞ മനുഷ്യസ്നേഹിയും പരോപകാരിയും നിലപാടുകളിൽ അടിയറവ് പറയാത്ത ധീരനേതാവുമായിരുന്നു പി.ടി. തോമസ് എന്ന് അദ്ദേഹം പറഞ്ഞു. ജോബിൻ ജോസ്, ഏലിയാസ് എന്നിവർ അനുശോചന പ്രമേയം അവതരിപ്പിച്ചു. പൊതുസമ്മതനായ ജനകീയ നേതാവിനെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് പ്രതിനിധികൾ പറഞ്ഞു. സാമുവൽ ചാക്കോ, ജെസ്സി ജെയ്സൺ, ജോയ് ജോൺ തുരുത്തിക്കര, മനോജ് ചണ്ണപ്പെട്ട, റോയ് കൈതവന, ജോയ് കരവാളൂർ, ഷംസു കൊല്ലം, ടി.കെ. ഷംസുദ്ദീൻ, അക്ബർ വയനാട്, വിപിൻ മങ്ങാട്ട്, ബൈജു പോൾ, ബിനോയ് ചന്ദ്രൻ, സൂരജ് കണ്ണൻ, ബാത്തർ ശിശുപാലൻ, ജോബിൻ ജോസ്, ആേൻറാ, ജിമ്മി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.