കുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിലെ ഡ്രൈവ് ത്രൂ കോവിഡ് വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ച് എണ്ണ മന്ത്രി മുഹമ്മദ് അൽ ഫാരിസ്.ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ശൈഖ് ജാബിർ പാലത്തോടനുബന്ധിച്ച് പെട്രോളിയം കമ്പനികളാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നത്.
നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. റെക്കോഡ് സമയത്തിൽ നിർമാണം പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കകം കേന്ദ്രം പ്രവർത്തനം തുടങ്ങും. ഒരു ദിവസം 5000 പേർക്ക് വരെ ഇവിടെ വാക്സിൻ നൽകാൻ സാധിക്കും.
െശെഖ് ജാബിർ പാലത്തിലെ തെക്കൻ െഎലൻഡിലാണ് വാക്സിനേഷന് സൗകര്യമൊരുക്കുന്നത്. നിലവിൽ വാഹനത്തിരക്ക് ഇല്ലാത്ത ശൈഖ് ജാബിർ പാലത്തിൽ ഡ്രൈവ് ത്രൂ കുത്തിവെപ്പ് സൗകര്യമൊരുക്കുന്നത് ഗുണകരമാണ്. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ വാക്സിനേഷൻ വിപുലപ്പെടുത്താനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്.
രാജ്യത്ത് കോവിഡ് മരണ നിരക്ക് കുറഞ്ഞതിൽ കുത്തിവെപ്പിന് നിർണായക പങ്കുണ്ടെന്ന് കൊറോണ കമ്മിറ്റി ഉപദേശക സമിതിയുടെ വിലയിരുത്തൽ.
കുവൈത്ത് പെട്രോളിയം കോർപറേഷൻ സി.ഇ.ഒ ഹാഷിം ഹാഷിം, കുവൈത്ത് ഒായിൽ കമ്പനി സി.ഇ.ഒ ഇമാദ് സുൽത്താൻ, കുവൈത്ത് ഇൻറഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി ആക്ടിങ് സി.ഇ.ഒ വാലിദ് അൽ ബദർ എന്നിവർ മന്ത്രിയോടൊപ്പം സന്ദർശക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.