കുവൈത്ത് സിറ്റി: രാജ്യത്തെ എണ്ണമേഖലയെ ആശങ്കയിലാക്കി ചോർച്ച. തിങ്കാളാഴ്ച രാവിലെ തെക്കുപടിഞ്ഞാറന്‍ എണ്ണപ്പാടത്താണ് ചോർച്ചയുണ്ടായത്. എണ്ണ പമ്പ്ചെയ്യുന്ന പൈപ്പിൽനിന്ന് ശക്തിയിൽ മുകളിലേക്ക് ഉയരുകയായിരുന്നു.
പുറത്തേക്കൊഴുകിയ എണ്ണ ചുറ്റും വ്യാപിക്കുകയും കെട്ടിക്കിടക്കുകയും ചെയ്തു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട അധികൃതർ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. മുൻകരുതലിന്റെ ഭാഗമായി കുവൈത്ത് ഓയിൽ കമ്പനി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അപകടത്തിൽ ആളപായം സംഭവിച്ചിട്ടില്ലെന്ന് കുവൈത്ത് ഓയിൽ കമ്പനി ഔദ്യോഗിക വക്താവ് ഖുസെ അൽഅമർ അറിയിച്ചു.
വിഷ വാതകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടില്ല. മലിനീകരണം നിയന്ത്രണവിധേയമാക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളും ടീമുകളും ഉടൻ ഇടപെടുകയുണ്ടായി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ഖുസെ അൽഅമർ പറഞ്ഞു. ചോർച്ചയുണ്ടായ സ്ഥലം ഓയിൽ കമ്പനി ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.