കുവൈത്ത് സിറ്റി: അസംസ്കൃത എണ്ണയുടെ ആവശ്യം ഉയർന്നുകൊണ്ടേയിരിക്കുമെന്നും ഇനിയും പതിറ്റാണ്ടുകൾ ക്രൂഡ് പ്രധാന ഊർജ സ്രോതസ്സായി തുടരുമെന്നും അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ജനറൽ ജമാൽ അൽ ലൗഘാനി.
അതിനാൽ ഇവയുടെ ഡിമാൻഡ്, വിതരണ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പങ്കാളികൾക്കിടയിൽ സഹകരണവും ക്രിയാത്മക സംഭാഷണവും ആവശ്യമാണെന്നും ജമാൽ അൽ ലൗഘാനി കുവൈത്ത് വാർത്ത എജൻസിക്ക് നൽകിയ പ്രസതാവനയിൽ പറഞ്ഞു.
പുനരുപയോഗ ഊർജം, നൂതനവും വൃത്തിയുള്ളതുമായ ഫോസിൽ ഇന്ധന സാങ്കേതികവിദ്യ, ഊർജ ഇൻഫ്രാസ്ട്രക്ചറുകൾ, ക്ലീൻ എനർജി ടെക്നോളജി എന്നിവയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ ശുദ്ധമായ ഊർജത്തെക്കുറിച്ച ഗവേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. വിവിധ തരത്തിലുള്ള ഊർജ പരിവർത്തന സാങ്കേതികവിദ്യകളുടെ ഉപയോഗത്തോടൊപ്പം കുറഞ്ഞ ഉദ്വമന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.