ഷിഫ അൽജസീറ ഗ്രൂപ്പിന്റെ അൽ നാഹിൽ ക്ലിനിക് അബ്ബാസിയ ബ്രാഞ്ചിലെ ഓണാഘോഷം

കലാപരിപാടികളും മത്സരങ്ങളുമായി ഷിഫ അൽ ജസീറയിൽ ഓണാഘോഷം

കുവൈത്ത് സിറ്റി: പൂക്കളവും കലാപരിപാടികളും വിവിധ മത്സരങ്ങളുമായി ഷിഫ അൽജസീറ ഗ്രൂപ്പിന്റെ അൽ നാഹിൽ ക്ലിനിക് അബ്ബാസിയ ബ്രാഞ്ചിലെ ഓണാഘോഷം.ജീവനക്കാർക്കായി സംഘടിപ്പിച്ച വിവിധയിനം മത്സരങ്ങളും ഗാനങ്ങളും ഓണാഘോഷത്തിന് മാറ്റുകൂട്ടി.

ക്ലിനിക്കിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ഒരുക്കിയ അതിമനോഹരമായ പൂക്കളം എല്ലാവരുടെയും മനം കവർന്നു. ഡോ. മോഹൻ മാത്യു ജീവനക്കാരെ സ്വാഗതം ചെയ്തു. ഓണാഘോഷത്തിൽ പങ്കെടുത്തവർക്ക് പ്രത്യേകം നറുക്കെടുപ്പും ഉണ്ടായിരുന്നു.

ജനറൽ മാനേജർ അബ്ദുൽ അസീസ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മാനേജ്‍മെന്റിന്റെ നന്ദി അറിയിച്ചു. ഷബീർ, ആനി എലിസബത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു.കലാപരിപാടികൾക്കുശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

Tags:    
News Summary - Onam celebration at Shifa Al Jazeera with art shows and competitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.