കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് (ഐ.എ.കെ) പൊന്നോണം-2023 സംഘടിപ്പിച്ചു. ജോയ് ആലുക്കാസ് കുവൈത്ത് കൺട്രി ഹെഡ് വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ജോബിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവർത്തക ഹദീൽ ബി ബുഖാരിസ് വിശിഷ്ടാതിഥിയായിരുന്നു.
ഐ.എ.കെ പ്രമോ വിഡിയോ സീനിയർ മെംബർ ടോം ഇടയോടി പ്രകാശനം ചെയ്തു. നിക്സൺ ജോർജ് ഓൺലൈൻ ഡാൻസിങ് കോമ്പിറ്റീഷൻ ഫ്ലെയർ പ്രകാശനം നിർവഹിച്ചു.
ജനറൽ കോഓഡിനേറ്റർ ഷിജു ബാബു, ജിജി മാത്യു, വിനോദ് കുമാർ, വിമൻസ് ഫോറം ചെയർപേഴ്സൻ വിനീത ഔസേപ്പച്ചൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ബാബു ചാക്കോ എന്നിവർ സംസാരിച്ചു. കേളി വാദ്യകലാപീഠം കുവൈത്തിന്റെ ചെണ്ടമേളം, നസീബ് കലാഭവന്റെ സ്റ്റേജ് ഷോ, ചിൽഡ്രൻസ് ഫോറം കോഓഡിനേറ്റർ രാജി മാത്യുവിന്റെ നേതൃത്തിൽ കലാപരിപാടികൾ എന്നിവ നടന്നു. ഒരു തൂവൽ പക്ഷികൾ എഫ്.എം മ്യൂസിക്കിന്റെ ഗാനമേള, ചിലമ്പ് നാടൻപാട്ട് കൂട്ടത്തിന്റെ ദൃശ്യാവിഷ്കാരം ഉൾപ്പെടുത്തിയ നാടൻപാട്ടും പരിപാടിയുടെ മാറ്റ് വർധിപ്പിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു. ജനറൽ സെക്രട്ടറി മാർട്ടിൻ ചാക്കോ സ്വാഗതവും കൺവീനർ എബിൻ തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.