അബ്ബാസിയ: ആവേശം കൊടുമുടി കയറിയ വടംവലിയുടെ പെരുംപോരിൽ റെസോവ ട്രാവൽസ് ഫ്രണ്ട്സ് ഒാഫ് രജീഷ് എ ടീം കിരീടം ചൂടി. തനിമ കുവൈത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന 13ാമത് ദേശീയ വടംവലി മത്സരമാണ് കരളുറപ്പിെൻറയും കൈക്കരുത്തിെൻറയും മാറ്റുരച്ച പോരാട്ടച്ചൂടിെൻറ വേദിയായത്. അബ്ബാസിയ രാജു സേവ്യർ നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണം) നടന്ന മത്സരത്തിൽ കുവൈത്തിലെ 17 പ്രമുഖ ടീമുകൾ പെങ്കടുത്തു. വിജയികൾക്ക് 351 ദീനാർ കാഷ് പ്രൈസും സാൻസിലിയ എവർറോളിങ് സ്വർണക്കപ്പും നൽകി. ഫ്രണ്ട്സ് ഒാഫ് രജീഷ് ബി ടീം, ബ്ല്യൂ ലൈൻ കെ.കെ.ബി സി ടീം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. രണ്ടാം സ്ഥാനക്കാർക്ക് 251 ദീനാർ കാഷ് പ്രൈസും ബ്ല്യൂ ലൈൻ എവർറോളിങ് ട്രോഫിയും മൂന്നാംസ്ഥാനക്കാർക്ക് 151 ദീനാർ കാഷ് പ്രൈസും ബിജു മെമ്മോറിയൽ റോളിങ് ട്രോഫിയും നൽകി. കൂടാതെ മികച്ച ഫ്രണ്ട്, മികച്ച ബാക്ക്, മികച്ച പരിശീലകൻ, മികച്ച മാനേജർ, ഭാവിയുടെ താരം, സ്പോർട്സ് പേഴ്സൺ ഒാഫ് ദ ഇയർ തുടങ്ങി വിവിധ ഇനങ്ങളിൽ ടീമുകൾക്കും വ്യക്തികൾക്കും ഒട്ടനവധി സമ്മാനങ്ങളും നൽകി. ഒാണത്തനിമ എന്ന പേരിൽ നടത്തിയ പരിപാടി വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇതോടനുബന്ധിച്ച് കുവൈത്തിലെ വിവിധ ഇന്ത്യൻസംഘടനകളുടെ വിവരങ്ങളടങ്ങിയ ഡയറക്ടറി പുറത്തിറക്കി. കേരളത്തിെൻറ പൈതൃകം വിളിച്ചോതിയ 40ൽപരം കലാരൂപങ്ങൾ അണിനിരന്ന സാംസ്കാരികഘോഷയാത്രയും ഷൈജു പള്ളിപ്പുറം, പ്രതാപൻ മാന്നാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീതനിശയും കേരളീയ രുചിക്കൂട്ടുകളാൽ വൈവിധ്യമാർന്ന ഭക്ഷ്യമേളയും പരിപാടിയുടെ മാറ്റുകൂട്ടി. പൊതുസമ്മേളനത്തിൽ ഒാണത്തനിമ ജനറൽ കൺവീനർ രഘുനാഥൻ നായർ അധ്യക്ഷത വഹിച്ചു. റുമേനിയൻ അംബാസഡർ ഡാനിയേൽ ടനാസെ, തനിമ കൺവീനർ ജേക്കബ് വർഗീസ്, കേണൽ ഇബ്രാഹീം അബ്ദുൽ റസാഖ്, കെ.ജി. എബ്രഹാം, ഡോ. ടി.എ. രമേശ്, മെട്രോ മെഡിക്കൽ കെയർ സി.ഇ.ഒ ഹംസ പയ്യന്നൂർ, ബി.ഇ.സി കൺട്രി ഹെഡ് മാത്യൂസ് വർഗീസ്, ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് റീജനൽ ഡയറക്ടർ ബി.പി. നാസർ, ഉപദേശകസമിതി അംഗം ശാന്ത മറിയ ജയിംസ്, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ബോസ്കോ ജ്വല്ലറി സി.ഇ.ഒ ബെന്നി, പ്രവാസി േക്ഷമനിധി ഡയറക്ടർ ബോർഡ് അംഗം എൻ. അജിത്കുമാർ, ജോണി കുന്നിൽ എന്നിവർ പെങ്കടുത്തു. ജോയൻറ് കൺവീനർ രാജു സക്കറിയ സ്വാഗതവും മറിയ നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ ബാബുജി ബത്തേരി പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.