വോ​യ്സ് കു​വൈ​ത്ത് വ​നി​ത​വേ​ദി​യു​ടെ ഓ​ണോ​ത്സ​വം -2022 ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വോയ്സ് കുവൈത്ത് വനിതവേദി ഓണോത്സവം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഓണോത്സവം -2022 സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. വനിതവേദി പ്രസിഡൻറ് സരിത രാജൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ. സരിത ഹരി, ട്രാക് വനിതവേദി പ്രസിഡൻറ് പ്രിയ രാജ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് പ്രമോദ് കക്കോത്ത്, കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ബിബിൻ ദാസ്, കേന്ദ്ര കമ്മിറ്റി ട്രഷറർ കെ. ഗോപിനാഥൻ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ, അബ്ബാസിയ ഏരിയ കൺവീനർ റ്റി.കെ. റെജി, ഫിൻതാസ് ഏരിയ കൺവീനർ കെ.എ. ജിനേഷ്, ഫഹാഹീൽ ഏരിയ ട്രഷറർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, സിറ്റി ഏരിയ സെക്രട്ടറി മനോജ് കക്കോത്ത്, സാൽമിയ ഏരിയ കൺവീനർ എം. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

വനിതവേദിയുടെ മുതിർന്ന അംഗങ്ങളായ എ.കെ. വിലാസിനിക്കും എം. രാധ മാധവിക്കും വനിതവേദിയുടെ വക ഓണക്കോടി ഡോക്ടർ സരിത ഹരി സമ്മാനിച്ചു. അൽ യമാമ ടെക്നിക്കൽ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രോജക്റ്റ് മാനേജർ പി.എം. നായർ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൽ അസീസ്, സുജീഷ് പി. ചന്ദ്രൻ, ഡോക്ടർ സരിത ഹരി, പ്രിയ രാജ് എന്നിവർക്ക് സ്നേഹോപഹാരം നൽകി.

പുലികളി, തിരുവാതിരക്കളി, നാടൻപാട്ട്, നൃത്തനൃത്യങ്ങൾ, ഗാനമേള, ഓണപ്പാട്ട് തുടങ്ങി വിവിധയിനം കലാപരിപാടികൾ അരങ്ങേറി. അത്തപ്പൂക്കള മത്സരത്തിൽ അബ്ബാസിയ ഏരിയ കമ്മിറ്റി ഒന്നാം സ്ഥാനം നേടി. കലാപരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വനിതവേദി ജനറൽ സെക്രട്ടറി മിനികൃഷ്ണ സ്വാഗതവും ട്രഷറർ സൂര്യ അഭിലാഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Onam was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.