കുവൈത്ത് സിറ്റി: വൺ ഇന്ത്യ വൺ പെൻഷൻ രണ്ടാം വാർഷികാഘോഷ ഭാഗമായി നടത്തിയ കലാമത്സരങ്ങളുടെ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും നൽകി.
ആഘോഷങ്ങളുടെ സമാപന സമ്മേളനം അബ്ബാസിയയിൽ നടത്തി. യോഗത്തിൽ ജനറൽ കൺവീനർ ഷൈജു കുര്യൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഓവർസീസ് പ്രതിനിധി എൽ.ആർ. ജോബി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കെ.വി. ജിനു, സോബി ജോർജ്, സ്നോബി ജോർജ്, സാബു ഏലിയാസ്, കുഞ്ഞുമോൻ കെ. ജോൺ, മധുസൂദനൻ പിള്ള, സ്റ്റാലിൻ ലീൻ, ഇട്ടിച്ചൻ ആൻറണി, ഷാജി വർഗീസ്, രാജൻ തോട്ടത്തിൽ, റെജി കെ. തോമസ്, തോമസ് കുരുവിള, അലി പുതുപ്പാടി, എ.ജി. അഷറഫ്, എ.സി. ഉമ്മർ, പ്രദീപ്, സലിക്കത്ത് ബീവി, ഇന്ദിരാമ്മ, തങ്കച്ചൻ മത്തായി എന്നിവർ സംസാരിച്ചു.
ഒന്നും രണ്ടും സമ്മാനാർഹരായ ഷാരൻ ജെയിംസ് റിജോ, ദേവിക വിജയകുമാർ എന്നിവർ ഗാനാലാപനം നടത്തി. ട്രഷറർ ഷിജു വർഗീസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.