ഒരു മില്യൺ ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

കുവൈത്ത് സിറ്റി: നിരോധിത ക്യാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞു.ഒരു മില്യൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗുളികകൾ പിടികൂടാൻ ലബനീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. മുന്തിരി പെട്ടികൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ.

ചികിത്സക്കായി രൂപപ്പെടുത്തിയതാണെങ്കിലും ഉത്തേജനത്തിനും ലഹരി വസ്തുവായും ക്യാപ്റ്റഗൺ ഗുളികകൾ ചിലർ ഉപയോഗിക്കുന്നുണ്ട്.ഇതിനാൽ നിരവധി രാജ്യങ്ങൾ ഇതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിഷാദം, ഉറക്കക്കുറവ്, ഹൃദയ പ്രശ്നങ്ങൾ, രക്തക്കുഴലുകളുടെ സങ്കോചം തുടങ്ങിയ പാർശ്വഫലങ്ങൾ ദീർഘകാല ക്യാപ്റ്റഗൺ ഉപയോക്താക്കൾക്ക് അനുഭവപ്പെടാം.

Tags:    
News Summary - One million Captagon pills were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.