കുവൈത്ത് സിറ്റി: വിശുദ്ധ റമദാന് ഇനി ഒരുമാസം. വ്യാഴാഴ്ച റജബ് മാസം അവസാനിച്ചു. ഔഖാഫ് മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം, ഇഫ്താറും മറ്റു പരിപാടികളുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഒത്തുകൂടലുകൾക്ക് വിലക്കുള്ളതിനാൽ സംഘടനകളുടെ ഇഫ്താർ പരിപാടികൾ നടന്നിരുന്നില്ല. ഇപ്പോൾ നിയന്ത്രണങ്ങളോടെ പൊതുപരിപാടികൾക്ക് അനുമതിയുണ്ട്. അതുകൊണ്ടുതന്നെ ഇഫ്താറിന് അനുമതി നൽകാനാണ് സാധ്യത.
പള്ളികൾ ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നു. ഇതേ നില തുടരുകയാണെങ്കിൽ പള്ളികളിൽ തറാവീഹ്, ഖിയാമുല്ലൈൽ നമസ്കാരങ്ങൾ ഉണ്ടാകും. 2020ൽ റമദാൻ സമയത്ത് പള്ളികൾ അടച്ചിട്ടിരിക്കുകയായിരുന്നു.
കഴിഞ്ഞവർഷം നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിച്ചു. കോവിഡ് നിലനിൽക്കുന്നുവെങ്കിലും ഇത്തവണ ഏറക്കുറെ സാധാരണ ജീവിതത്തിലേക്ക് എത്തിയിട്ടുണ്ട്. പള്ളികളിൽ സാമൂഹിക അകലമില്ല. പള്ളികളിൽ ഔഖാഫ് നടത്താറുള്ള നോമ്പുതുറ സൗകര്യവും ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പള്ളികളിലും റമദാൻ കേന്ദ്രങ്ങളിലും സുരക്ഷ സംവിധാനം ശക്തമാക്കാനാണ് തീരുമാനം. എല്ലാ പ്രധാന പള്ളികളിലും ദേഹ പരിശോധനക്കായി ഇലക്ട്രോണിക് കവാടങ്ങൾ സ്ഥാപിക്കും. മുൻകാലങ്ങളിലേതുപോലെ യാചകരെയും അനധികൃത പണപ്പിരിവും പിടികൂടുന്നതിന് ശക്തമായ നടപടികൾ തുടരും.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി പ്രസിദ്ധരായ ഖുർആൻ പരായണ വിദഗ്ധരെ ഔഖാഫിെൻറ നേതൃത്വത്തിൽ ലഭ്യമാക്കും. റമദാൻ തുടക്കത്തിൽ മിത ശീതോഷ്ണമാണ് അനുഭവപ്പെടുന്നതെങ്കിലും അവസാനം ആവുേമ്പാഴേക്ക് ചൂട് കൂടിവന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.